JHL

JHL

സൗദിയിൽ ഡ്രോൺ അക്രമണം; അരാംകോയുടെ എണ്ണക്കമ്പനിയിൽ തീപിടുത്തം; പിന്നിൽ ഹൂതികളാണെന്നു സംശയം

റിയാദ് (www.truenewsmalayalam.com Sept14, 2019) സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ബുഖ്‍യാഖിലും ഖുറൈസിലും ആക്രമണമുണ്ടായി. 
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിഷയത്തിൽ സൗദി അരാംകോ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതർ നേരത്തേ സൗദിക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ആര്‍ക്കെങ്കിലുംപരുക്കേറ്റോയെന്നു വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യവും കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോൺ ആക്രമണം മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്. ബുഖ്‍യാഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങളിൽ വെടിയൊച്ച കേൾക്കാമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ദൃശ്യങ്ങളിൽ വെടിയൊച്ച കേൾക്കാമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

No comments