JHL

JHL

തോണി മറിഞ്ഞ് കടലിൽ കാണാതായ കീഴൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്(True News 14 September 2019): കഴിഞ്ഞ ദിവസം ബേക്കലം കടലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് നിന്ന് കണ്ടെത്തി. കീഴൂർ സ്വദേശി ദാസന്റെ (60) മൃതദേഹമാണ് രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയത്. വെള്ളിയാഴ്ച യാണ് ഫൈബർ തോണി മറിഞ്ഞത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളെ കടലിൽ മത്സ്യബന്ധനം നടത്തുന്ന വേറൊരു തോണിയിൽ രക്ഷിച്ച് കരക്കെത്തിച്ചിരുന്നെങ്കിലും ദാസനെ കാണാതാവുകയായിരുന്നു.
 

No comments