JHL

JHL

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാളെ കാണാതായി

ബേക്കല്‍(True News 13 September 2019) : ബേക്കല്‍ പുതിയ കടപ്പുറം തീരക്കടലില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാളെ കാണാതായി. കടലിൽ ഉണ്ടായിരുന്ന  തോണിക്കാര്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളില്‍ നാലുപേരെ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ കടപ്പുറത്തെ ദാസ (60)നെയാണ് കാണാതായത്. നിതീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയില്‍ മത്സ്യബന്ധനത്തിനു പോയതായിരുന്നു ദാസനും സഹതൊഴിലാളികളും. ബേക്കല്‍ പുതിയ കടപ്പുറത്തു നിന്നു 200 മീറ്റര്‍ മാറി മത്സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഫൈബര്‍ തോണി മറിയുകയായിരുന്നു. മറ്റു തോണിക്കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ദാസന്‍ ഒഴികെയുള്ളവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്. ദാസനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ബേക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആുപത്രിയില്‍ ത്തെിച്ചത്.

fisherman-missing-at-bekal

No comments