ജീവന് ഭീഷണിയായി പാതയോരങ്ങളിലെ മരങ്ങൾ ; മുറിച്ചു മാറ്റാതെ അധികൃതർ
പെർള (www.truenewsmalayalam,com Sept7 ,2019):സംസ്ഥാന പാതക്കിരുവശവും വളർന്നു പന്തലിച്ചിരുന്ന വാൻ മരങ്ങൾ ജീവന് ഭീഷണിയായിട്ട് കാലങ്ങൾ കഴിഞ്ഞു. അന്തർസംസ്ഥാന പാതയിലും, കിഴക്കൻ പ്രതേശങ്ങളിലെ മറ്റു പാതകളിലും അപകടകരെയമായ രീതിയിൽ മരങ്ങൾ നിരവധി. ഇവ മുറിച്ചുമാറ്റാൻ ജനങ്ങൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായെങ്കിലും അധികൃതർക്ക് കുലുക്കമില്ല
പാതയോരങ്ങളിൽ ദുരന്തത്തിന് വഴിവയ്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഒടുവിലത്തെ ഇരയായി മുള്ളേരിയയിലെ സാജിദ്. ഇനിയെങ്കിലും കണ്ണ് തുറക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രാർഥന.
ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാനപാതയിൽ വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനു മരങ്ങളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. പെരിയടുക്ക, ശാന്തിനഗര്‍, ആദൂര്‍ പോലീസ് സ്റ്റേഷന് പരിസരം എന്നിവിടങ്ങളിൽ അക്കേഷ്യ മരങ്ങളടക്കം റോഡിലേക്ക് ചാഞ്ഞുനില്ക്കുന്നുണ്ട്.
ചെറിയ കാറ്റടിച്ചാല്‍പ്പോലും ഇവ ഇളകിയാടുകയാണെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ ഉള്ളത്. എന്നാൽ മരം മുറിച്ചുനീക്കണമെങ്കില് സോഷ്യല്‍ ഫോറസ്ട്രി വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.
പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് തരാതെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ കഴിയില്ലെന്ന് സോഷ്യല്‍ ഫോറസ്ട്രി അധികൃതരും പറയുന്നു. അധികൃതര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ഒരു യുവാവിന്റെ ജീവന് പൊലിഞ്ഞ സാഹചര്യം ഇനിയും ആവര്‍ത്തിക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം.
ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയും ബദിയഡുക്ക- കുമ്പള റോഡില്‍ ബേള ധര്ബത്തടുക്കയിലും പെര്‍ള-സ്വര്‍ഗ റൂട്ടിലെ സൂരംബയല്‍, വാണിനഗര്‍ എന്നിവിടങ്ങളിലും മരങ്ങള്‍ പാതയോരങ്ങളില്‍ അപകടഭീഷണിയുയര്‍ത്തുന്നുണ്ട്.
Post a Comment