JHL

JHL

റോഡിലെ പാതാളക്കുഴിയിൽ സ്കൂൾ ബസ് കുടുങ്ങി ; കല്ലും മണ്ണുമിട്ട് ബസിനെ കരകയറ്റിയത്‌ വിദ്യാർഥികൾ

കിന്നിംഗാർ (www.truenewsmalayalam.com , Sept 7 , 2019): ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ ഏ​ത്ത​ടു​ക്ക-​കി​ന്നിം​ഗാ​ര്‍ റോ​ഡി​ലെ പാ​താ​ള​ക്കു​ഴി​യി​ല്‍ കു​ടു​ങ്ങി​യ സ്കൂ​ള്‍ ബ​സി​നെ ക​ര​ക​യ​റ്റി വി​ദ്യാ​ര്‍​ഥി​ക​ൾ.
ക​ന്നിം​ഗാ​ര്‍ റോ​ഡി​ലെ ശാ​ന്തി​യ​ടി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ട​യ​റു​ക​ള്‍ റോ​ഡി​ലെ പാ​താ​ള​ക്കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ടു. മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ കു​ഴി​യി​ല്‍ ക​ല്ലും മ​ണ്ണും നി​റ​ച്ച​തി​നുശേ​ഷം ബ​സി​നെ ത​ള്ളി​ക്ക​യ​റ്റി.
അ​തി​നു​ശേ​ഷം മ​റ്റു കു​ഴി​ക​ളി​ലും മ​ണ്ണും ക​ല്ലു​മി​ട്ട് നി​റ​ച്ചു. അ​ഗ​ല്‍​പാ​ടി അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബ​സി​നെ ത​ള്ളി​ക​യ​റ്റി​യ​ത്. കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ബ​സു​ക​ൾ വെ​ട്ടി​ക്കു​ന്പോ​ൾ അ​ടി​ഭാ​ഗം റോ​ഡി​ല്‍ ത​ട്ടി ബ​സു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​കു​ന്നു.
ഈ ​റൂ​ട്ടി​ല്‍ നേ​ര​ത്തെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. റോ​ഡ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ​തോ​ടെ ഇ​തു​വ​ഴി ഓ​ട്ടോ റി​ക്ഷ​പോ​ലും വ​രാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ചു​രു​ക്കം ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും സ്കൂ​ള്‍ ബ​സു​ക​ളും മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​ച്ചു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 



No comments