JHL

JHL

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു


കാസറഗോഡ് (www.truenewsmalayalam.com , September 4, 2019): 2020 ഏപ്രില്‍ 10, 11, 12 തീയതികളില്‍ കാസറഗോഡ് വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) 38-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കാസറഗോഡ് വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ്.ഇ.യു നേതാക്കളെയും പ്രവര്‍ത്തകരെയും കൂടാതെ രാഷ്ടീയ -സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ വിവിധ നേതാക്കളും സന്നിഹിതരായിരുന്നു. ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്ടേക്ക് ഇദംപ്രഥമമായി  വിരുന്നെത്തുന്ന സംസ്ഥാന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ആസൂത്രണം ചെയ്തു .

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലി ക്കുന്ന് എം.എല്‍.എ,  മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, ടി.ഇ.അബ്ദുല്ല, അസീസ് മരിക്കെ, മൂസ ബി.ചെര്‍ക്കള,  കെ.മുഹമ്മദ്കുഞ്ഞി,  വി.പി.അബ്ദുല്‍ഖാദര്‍, അഷറഫ് എടനീര്‍, നാസര്‍ നങ്ങാരത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,  ഹാഷിംബംബ്രാണി,  അത്താവുള്ള.എ.സി,  അഡ്വ.എം.ടി.പി.കരീം,  അന്‍വര്‍ ചേരങ്കൈ,  ഷരീഫ് കൊടവഞ്ചി, യഹ്യ  ഖാന്‍, ഹസ്സന്‍ ബത്തേരി, മുഹമ്മദ് കുട്ടി, അനസ് എതിര്‍ത്തോട്, ഫാത്തിമത്ത് സുഹ്റ, ഇര്‍ഷാദ് മൊഗ്രാല്‍, ഒ.എം.ഷഫീഖ്, ടികെ.അന്‍വര്‍, അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട,  നൗഫല്‍ നെക്രാജെ,  സിയാദ്.പി, മുഹമ്മദലി മലപ്പുറം, അബ്ദുല്‍ സത്താര്‍ പ്രസംഗിച്ചു. എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് സലീം.ടി നന്ദി പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍ ചെയര്‍മാനും എസ്.ഇ.യു സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കര്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘത്തിന് യോഗം രൂപം നല്‍കി. ജനറല്‍ കണ്‍വീനര്‍: സിബി മുഹമ്മദ് , വര്‍ക്കിംഗ് കണ്‍വീനര്‍: നാസര്‍ നങ്ങാരത്ത്, കണ്‍വീനര്‍മാര്‍ :  അബ്ദുല്‍ സത്താര്‍ കണ്ണൂര്‍, ഷഫീഖ്.ഒ.എം,  ടി.കെ അന്‍വര്‍.,  ട്രഷറര്‍ : അബ്ദുല്‍ റഷീദ് എറണാകുളം.

വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായി എ.അബ്ദുല്‍ റഹിമാന്‍ (പ്രോഗ്രം), 
കല്ലട്ര മാഹിന്‍ ഹാജി (ഫിനാന്‍സ്),    എ.ജി.സി.ബഷീര്‍ (ഫുഡ്), മുഹമ്മദ് കുഞ്ഞി ചായിന്റടി (സ്റ്റേജ് & ഡെക്കറേഷന്‍),  എ.കെ.എം.അഷ്റഫ് (മീഡിയ), 
ബീഫാത്തിമ ഇബ്രാഹിം (രജിസ്ടേഷന്‍), ടി.ഇ.അബ്ദുല്ല  (പബ്ലിസിറ്റി ),  
മൂസ ബി ചെര്‍ക്കള (റിസപ്ഷന്‍), മെട്രോ മുഹമ്മദ് ഹാജി (കോംപ്ലിമെന്റ്), 
എ.എ.ജലീല്‍ (അക്കൊമഡേഷന്‍),  കല്ലട്ര അബ്ദുല്‍ ഖാദര്‍ (സോവനീര്‍),  ഖാലിദ് ബെള്ളിപ്പാടി (ഫ്ലാഗ് & പ്രിന്റിംഗ്),   അബ്ദുല്ലകുഞ്ഞി ചെര്‍ക്കള (സപ്ലിമെന്റ്), ഷാഹിന സലീം (റാലി),  ആയിഷത്ത് താഹിറ (മൊമന്റോ & ബാഡ്ജ്) എന്നിവരെ തെരഞ്ഞെടുത്തു.

No comments