JHL

JHL

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; പത്രികകള്‍ നല്‍കിയത് 13 സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്(True News 1 October 2019): മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെ പത്രികകള്‍ നല്‍കിയത് പതിമൂന്ന് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ 3 വരെ പിന്‍വലിക്കാം. എം. അബ്ബാസ് (ഐ.യു.എം.എല്‍), എം.സി ഖമറുദ്ദീന്‍ (ഐ.യു.എം.എല്‍) (രണ്ട് സെറ്റ് പത്രികകള്‍), രവി തന്ത്രി (ബി.ജെ.പി) (രണ്ട് സെറ്റ് പത്രികകള്‍), പി.രഘുദേവന്‍ (സി.പി.എം) (രണ്ട് സെറ്റ് പത്രികകള്‍), ശങ്കര റായി എം. സി.പി.എം (രണ്ട് സെറ്റ് പത്രികകള്‍), സതീഷ്ചന്ദ്ര ഭണ്ഡാരി (ബി.ജെ.പി), ഗോവിന്ദന്‍ ബി. (അബേദ്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദുല്ല കെ (സ്വതന്ത്രന്‍) (രണ്ട് സെറ്റ് പത്രികകള്‍,) എ.കെ.എം അഷറഫ് (സ്വതന്ത്രന്‍), ഖമറുദ്ദീന്‍ എം.സി (സ്വതന്ത്രന്‍), ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍), ഡോ. കെ. പത്മരാജന്‍ (സ്വതന്ത്രന്‍), രാജേഷ് ബി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
സപ്തംബര്‍ 29 വരെയുള്ള കണക്കു പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 1,07,832 പുരുഷന്മാരും 1,06,881 സ്ത്രീകളും ഉള്‍പ്പടെ 2,14,713 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 19 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. മഞ്ചേശ്വരം മണ്ഡലം തലത്തിലും ജില്ലാതലതലത്തിലും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. വീഡിയോ സര്‍വെലന്‍സ് ടീമും ആരംഭിച്ചിട്ടുണ്ട്. 34 സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം സജീവമായിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണും. ആകെ 198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 110 ലൊക്കേഷനുകളിലാണ് 198 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുക. 16 പോളിംഗ് ലൊക്കേഷനുകളിലായി 42 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പത്രികളുടെ സൂക്ഷമ പരിശോധന ചൊവ്വാഴ്ച രാവിലെ 11 മുതല്‍ റിട്ടേണിങ് ഓഫീസര്‍ ആയ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍)എന്‍ പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ ഓഫീസില്‍ നടത്തും.

No comments