JHL

JHL

ബസില്‍ ലൈംഗിക പീഡനം: ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാടാമ്പുഴയില്‍ അറസ്റ്റില്‍



കാഞ്ഞങ്ങാട്(True News 9 October 2019): സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച ഹോസ്ദുര്‍ഗ് സബ്ബ് രജിസ്ട്രാറെ പോലീസ് അറസ്റ്റുചെയ്തു.കൊല്ലത്ത്
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയും ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാറുമായ ജോയിയെയാണ്(52) കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ബുധനാഴ്ച  പുലര്‍ച്ചയോടെയാണ് സംഭവം. പുറകില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിച്ചുവെന്ന് ബസിലെ യാത്രക്കാരിയായ യുവതി എടപ്പാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് പോലീസ് കാടാമ്പുഴയില്‍ വെച്ച് ബസ് തടഞ്ഞ് ജോയിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ജോയി പലപ്പോഴും മദ്യത്തിന് അടിമയാവാറുണ്ടെന്ന് ഹോസ്ദുര്‍ഗ് സബ്ബ് രജിസ്ട്രാര്‍ ഓഫീസുമായി അടുപ്പമുള്ളവര്‍ പറയുന്നു. മുമ്പ് ജോയിക്കെതിരെ മദ്യപാനം സംബന്ധിച്ച് രജിസ്‌ട്രേഷന്‍ ഐജിക്ക് പരാതി ലഭിച്ചിരുന്നു. ഐജി താക്കീത് ചെയ്തശേഷം മദ്യപാനം കുറച്ചു. വീണ്ടും അടുത്തകാലത്ത് മദ്യപാനം തുടങ്ങി. ആധാരം എഴുത്തുകാരോടും പൊതുജനങ്ങളോടും നല്ല പെരുമാറ്റമായിരുന്നു. അധികമാരേയും ബുദ്ധിമുട്ടിച്ചിരുന്നില്ല. ഭാര്യയും മക്കളും കൊല്ലത്തുതന്നെയാണ് താമസം. 5 ന് വൈകീട്ടാണ് ജോയി നാട്ടില്‍പോയത്. ബുധനാഴ്ച  ഹോസ്ദുര്‍ഗില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ജോയി അറസ്റ്റിലായതോടെ ഇന്നത്തെ മുഴുവന്‍ ആധാരങ്ങളും മുടങ്ങി. കൊല്ലം ജില്ലയില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂപ്രണ്ടായിരുന്ന ജോയി ഒരുകൊല്ലം മുമ്പാണ് പ്രമോഷന്‍ ലഭിച്ച് ഹോസ്ദുര്‍ഗ് സബ്ബ് രജിസ്ട്രാറായി ചുമതലയേറ്റത്.

No comments