JHL

JHL

റബീഅ് ക്യാമ്പയിൻ ഉദ്ഘടനവും മാഗസിൻ പ്രകശനവും നടത്തി

മൊഗ്രാൽ പുത്തൂർ(True News 9 October 2019): ദിടുപ്പ തഅ്ലീമുല്‍ ഇസ്ലാം  മദ്റസയിൽ  റബീഅ് ക്യാമ്പയിൻ ഉദ്ഘടനവും മാഗസിൻ പ്രകശനവും കാസറഗോഡ് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മുഹമ്മദ്‌ ഹനീഫ് ദാരിമി നിർവഹിച്ചു. പഠനത്തോടൊപ്പം പാഠ്യോതര വിഷയങ്ങളിൽ മികവ് കട്ടി വിദ്യാർത്ഥികൾ പുറത്തിറക്കിയ 'നീതിസാരം' എന്ന മാഗസിൻ ഹനീഫ് ദാരിമി മദ്രസാ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഹാജിക്ക് നൽകി  പ്രകാശനം ചെയ്തു.പാദ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വിതരണവും നടന്നു.
തുടർന്ന് നൂറേ റബീഹ് ഫെസ്റ്റ്  2019 ലെ ടീമുകളുടെ നാമ പ്രഖ്യാപനവും അദ്ദേഹം നടത്തി.വിദ്യാർത്ഥികളെ മികവുള്ളവരാക്കാനും നല്ല വ്യക്തിത്വങ്ങളാക്കി മാറ്റാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ  അനിവാര്യമാണെന്ന് കാസറഗോഡ് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഉദ്ഘടന ഭാഷണത്തിൽ  പറഞ്ഞു.അലി അശ്ശാഫി സ്വാഗതം പറഞ്ഞ പരിപാടിക്ക് സ്ഥലം സദർ മുഅല്ലിം മുസ്തഫ റഹ്മാനി  അധ്യക്ഷത വഹിച്ചു. . തുടർന്ന്  ഇബ്രാഹിം ഫൈസി,ശൈഖ് അലി അശ്ശാഫി, മദ്രസാ സെക്രട്ടറി CH ഹസ്സൻ കുട്ടി, ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി, ഫാറൂഖ് കടവത്ത് എന്നിവർ സംസാരിച്ചു.സലാം അശ്ശാഫി നന്ദിയും പറഞ്ഞു.

No comments