JHL

JHL

യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം; തെക്കിൽ ചന്ദ്രഗിരിപ്പുഴയിൽ തെരച്ചിൽ തുടരുന്നു

കാസർകോട്(True News 10 October 2019):  യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് വിദ്യാന​ഗർ സ്വദേശി സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് സില്‍ജോണിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായത്.
മൃതദേഹത്തിനായി പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്ന് പുഴയില്‍ പരിശോധന നടത്തി വരികയാണ്. വിദ്യാനഗര്‍ സിഐ മനോജ്, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്ഐ സന്തോഷ് കുമാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

No comments