JHL

JHL

മാലിന്യകൂമ്പാരത്തിന് സമീപം കാർ പാർക്ക് ചെയ്യുന്നവർ സൂക്ഷിക്കുക; ബോവിക്കാനത്ത് ജ്വല്ലറി ഉടമയുടെ കാർ കത്തി നശിച്ചു.

ബോവിക്കാനം(True News 2 October 2019): മാലിന്യത്തില്‍ നിന്നു തീ പടര്‍ന്ന് ജ്വല്ലറി ഉടമയുടെ കാറിന് തീപിടിച്ചു. ബോവിക്കാനത്തെ സ്റ്റാര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ കാനത്തൂരിലെ സി.ബാലകൃഷ്ണന്റെ കാറിനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തീപിടിച്ചത്. ബാവിക്കാനത്ത് റോഡരികില്‍ ജ്വല്ലറിയുടെ സമീപത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് തീ പിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വ്യാപാരികളും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് തീയണച്ചു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും കത്തി നശിച്ചു. തലേന്ന് രാത്രി ഇവിടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് ആരോ തീവെച്ചിരുന്നു.ഇത് അണയാതെ കിടന്ന് പിറ്റേന്ന് കാറിലേക്ക് പടരുകയായിരുന്നു.മാലിന്യങ്ങള്‍ കത്തിക്കരുതെന്നാണ് ചട്ടമെങ്കിലും പഞ്ചായത്ത് മാലിന്യ സംസ്‌കരണത്തിനു സംവിധാനമൊരുക്കാത്തതിനാല്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ബോവിക്കാനത്ത് പതിവാണ്. രാത്രിയായാല്‍ പല കടകള്‍ക്ക് മുന്നിലും തീയിടുന്നത് കാണാം.ഇത് തടയുന്നതിനൊപ്പം മാലിന്യ ശേഖരണത്തിന് പഞ്ചായത്ത് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

No comments