JHL

JHL

ഗാന്ധി സ്മരണയിൽ മൊഗ്രാൽ ദേശീയ വേദിയും.

മൊഗ്രാൽ(True News 2 October 2019):രാഷ്ട്രപിതാവ് മഹാത്മജിയുടെ ആശയങ്ങൾ വിദ്യാർഥികളിലേക്കും  യുവാക്കളിലേക്കും എത്തിക്കാനായാൽ രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാൻ ആകുമെന്ന് മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ പരിപാടി അഭിപ്രായപ്പെട്ടു. ഇന്ന് രാജ്യം സംഘർഷങ്ങൾ കൊണ്ട് കുലിഷിതമാണ്. ഗാന്ധിജിയുടെ അഹിംസ വാദം തന്നെ തെറ്റായി  ചിത്രീകരിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗാന്ധിജിയുടെ ചിത്രത്തിൽ ദേശീയവേദി  അംഗങ്ങൾ പുഷ്പാർച്ന  നടത്തി.

           തുടർന്ന് നടന്ന യോഗം ദേശീയ വേദി  സ്ഥാപക പ്രസിഡണ്ട് തോമസ് പി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.മൊഗ്രാൽ  പി ടി എ  പ്രസിഡണ്ട് മുഹമ്മദ്, ആസിഫ് പി എ, ബഷീർ അഹ്മദ് സിദ്ദീഖ്, എം എ മൂസ, വിജയകുമാർ,ടി കെ  അൻവർ, മുഹമ്മദ്അബ്‌കോ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എ ഇഖ്ബാൽ, എം എ  ഹംസ, എം പി  അബ്ദുൽഖാദർ, അബ്ദുൾഖാദർ ലിബാസ്, എം എ അബ്ദുൽ റഹ്മാൻനാങ്കി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

ദേശീയവേദി  സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ പരിപാടിദേശീയ വേദി  സ്ഥാപക പ്രസിഡണ്ട് തോമസ് പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

No comments