JHL

JHL

മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ സമദ് മേൽപറമ്പ് (72)നിര്യാതനായി

മേൽപറമ്പ്(True News 2 October 2019) : മലയോരത്തിന്റെ ജനകീയ ഡോക്ടര്‍ സമദ് (72)നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മേല്‍പ്പറമ്പിലെ സ്വവസതിയിലായിരുന്നു അന്ത്യം. മലയോരത്തെ ആദ്യത്തെ എം ബി ബി എസ് ഡോക്ടറായ എം.അബ്ദുല്‍ സമദ് 38 വർഷമായി  രാജപുരത്തെ ക്ലിനിക്കില്‍ രോഗികളോട് തുച്ഛമായ പ്രതിഫലം വാങ്ങി സേവനം ചെയ്തു വരികയായിരുന്നു.. പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് സമദ് അറിയപ്പെട്ടിരുന്നത്.  ഭാര്യ: സുഹറ. മക്കള്‍ ഉനൈസ, മുഹമ്മദ് സുലൈല്‍ (അജ്മാന്‍), ഹസന്‍ ഷന്‍വീല്‍. മരുമകന്‍: അഷറഫ് ബണ്ടിച്ചാല്‍ (ഷാര്‍ജ). സഹോദരങ്ങള്‍: മുഹമ്മദ് സുലൈമാന്‍, അഷറഫ്, അബ്ദുള്‍ കലാം ഷഹദുള്ള, അബ്ദുള്‍ നസീര്‍ (അബുദാബി), സഫിയ, സുബൈദ, നജ്മുന്നീസ.

No comments