JHL

JHL

ദുബായിൽ നിന്നും കൊണ്ടുവന്ന വിദേശനിർമിത സിഗരറ്റും നിരോധിത പാൻമസാലയും പിടികൂടി

കാസര്‍കോട്(True News 2 October 2019) : തീവണ്ടിയില്‍ കടത്തുകയായിരുന്ന വിദേശനിര്‍മിത സിഗരറ്റും നിരോധിത പാന്‍മസാലയും കസ്റ്റംസ് അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടി. സംഭവത്തില്‍ ബേക്കല്‍  സ്വദേശികളായ എ.കെ.മുഹമ്മദ് റഫീഖ്, മുഹമ്മദ് എന്നിവര്‍ പിടിയില്‍.

രണ്ടുലക്ഷം രൂപ വിലമതിക്കുന്ന 200 കാര്‍ട്ടര്‍ വിദേശനിര്‍മിത സിഗരറ്റും 25,000 രൂപ വിലമതിക്കുന്ന 6000 പാക്കറ്റ് ഗുഡ്കയുമാണ് പിടികൂടിയത്. ദുബായില്‍നിന്ന് കോഴിക്കോ് വിമാനത്താവളം വഴിയാണ് സിഗരറ്റും പാന്‍മസാലകളും എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് സിഗരററ്റും പാന്‍മസാലകളും കണ്ടെത്തിയത്.
ദുബായില്‍നിന്ന് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയ സിഗരറ്റും പാന്‍മസാലകളും ഇവിടെ വന്‍ വിലയ്ക്ക് വില്‍ക്കാനെത്തിച്ചതാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ അസി.കമ്മിഷണര്‍ ഒ.പ്രദീപന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

No comments