JHL

JHL

ഇന്ന് ഗാന്ധി ജയന്തി; ജില്ലയിൽ വിവിധ പരിപാടികൾ

ന്യൂ ഡൽഹി (True News, Oct 2, 2019):രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാര്‍ഷിക നിറവില്‍ രാജ്യം.  . ഗാന്ധിജിയുടെജന്മവാർഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് പാർലമെന്റ് മന്ദിരത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്കു തിരിക്കും. വൈകിട്ട് ആറിന് അഹമ്മദാബാദിൽ എത്തുന്ന പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കും 
കോണ്‍ഗ്രസ് പദയാത്രയ്ക്കു ഡല്‍ഹിയില്‍ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയൻ  ഡൽഹി കേരള ഹൗസിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കും 

 ജില്ലയിൽ ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തിൽ  വിവിധ പരിപാടികൾ 
കാ​സ​ർ​ഗോ​ഡ്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ാഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നുമു​ത​ല്‍ 16 വ​രെ ഗാ​ന്ധി​ജ​യ​ന്തി പ​ക്ഷാ​ച​ര​ണം ന​ട​ത്തും.പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ര​വ​ന​ടു​ക്കം ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കും. പ​രി​പാ​ടി എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി.​ബി. വ​ത്സ​ന്‍ ഗാ​ന്ധി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ പ്ര​തി​ജ​്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​ടി. അ​ന​ന്ത​കൃ​ഷ്ണ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി.​വി. ജ​സീ​ര്‍, പ​ര​വ​ന​ടു​ക്കം എം​ആ​ര്‍എ​സ് പ്രി​ന്‍​സി​പ്പ​ൽ കെ.​എ​സ്. ഷീ​ല, മു​ഖ്യാ​ധ്യാ​പ​ക​ൻ എ. ​സു​രേ​ഷ് കു​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ഹ​രി​ദാ​സ​ന്‍, പ​ര​വ​ന​ടു​ക്കം എം​ആ​ര്‍​എ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​മ​ധു​സൂ​ദ​ന​ന്‍, കെ.​വി. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. 

No comments