JHL

JHL

ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി എൽ ഡി എഫ് മണ്ഡലം കൺവെൻഷൻ; തുളുവിൽ തുടങ്ങി അറബിയിൽ പ്രസംഗമവസാനിപ്പിച്ച് ശങ്കർ റൈ


ഉപ്പള (True News, Oct2, 2019) :ആവേശം അലയടിച്ച് എൽ.ഡി.എഫ്. മഞ്ചേശ്വരം നിയോജകമണ്ഡലം കൺവെൻഷൻ. ഉപ്പളയിൽ ചേർന്ന കൺവെൻഷൻ ഘടകകക്ഷിനേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ സർക്കാർ നടപ്പാക്കിയ വികസനപദ്ധതികൾ അക്കമിട്ട് നിരത്തി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ്   ഉദ്ഘാടനംചെയ്തത്. കിഫ്ബിയെപ്പറ്റി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യു.ഡി.എഫിന്റെ എം.എൽ.എ.മാർ അവരുടെ മണ്ഡലത്തിൽ കിഫ്ബിവഴി നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളുടെ ഫയലുകളുമായി ഓഫീസുകൾക്ക് മുമ്പിൽ ക്യൂ നിൽക്കുകയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. പാലായിലെ തിരഞ്ഞെടുപ്പ് ജയം നടക്കാൻപോകുന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും പി.കെ.ശ്രീമതിയും അഭിപ്രായപ്പെട്ടു. മഞ്ചേശ്വരവും ഉദുമയും തിരിച്ചുപിടിച്ച ചരിത്രം മുന്നിലുണ്ടെന്നും അവർ പറഞ്ഞു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ അധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി.വി.അബ്ദുൾവഹാബ് (ഐ.എൻ.എൽ.).ബാബു കാർത്തികേയൻ (എൻ.സി.പി.), വി.കെ.കുഞ്ഞിരാമൻ (എൽ.ജെ.ഡി.), ബാബു ഗോപിനാഥ് (കോൺ. എസ്.), ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺ.), വി.കെ.രമേശൻ (ആർ.എസ്.പി.-എൽ.), പി.രാമചന്ദ്രൻ (കേരള കോൺ. സ്കറിയ), ജോസ് ചെമ്പേരി (കേരള കോൺ. ബി.) ബാബു കാർത്തികേയൻ (എൻ.സി.പി.), അഡ്വ. ലോഹ്യ (ജെ.ഡി.എസ്.), ബി.വി.രാജൻ,അഡ്വ. വി.പി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.മുൻ എം.എൽ.എ. പി.ബി.അബ്ദുൾ റസാഖിന്റെ സഹോദരനും ഐ.എൻ.എൽ. നേതാവുമായ പി.ബി.അഹമ്മദ്‌ കൺവെൻഷനിടയിൽ വേദി പങ്കിട്ടു. 
തുളുവിൽ പ്രസംഗം തുടങ്ങി അറബിയിൽ ഉപസംഹരിച്ച് മഞ്ചേശ്വരം നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.ശങ്കർ റൈ. ഉപ്പളയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് തന്റെ   ഭാഷാപ്രാവിണ്യംകൊണ്ട് ശങ്കർ റൈ സദസ്സിനെ കൈയിലെടുത്തത്. മണ്ഡലത്തിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിങ്ങൾക്കുമുന്നിൽനിന്ന് പ്രവർത്തിക്കാൻ എന്നുംതാന്നുണ്ടാകുമെന്ന് തുളുവിലും മലയാളത്തിലും പറഞ്ഞുകൊണ്ടാണ് ശങ്കർ റൈ പ്രസംഗം തുടങ്ങിയത്. മതങ്ങളുടെപേരിൽ മനുഷ്യർ തമ്മിൽ തല്ലരുതെന്ന് പറയാൻ സംസ്കൃതത്തെയും അദ്ദേഹം കൂട്ടുപിടിച്ചു. കൊണ്ടേവൂർ സ്വാമി പുതപ്പിച്ച പൊന്നാടയാണിതെന്നുപറഞ്ഞ് അദ്ദേഹം കഴുത്തിലണിഞ്ഞ ഷാൾ സദസ്സിന് ഉയർത്തിക്കാട്ടി. സ്വാമിയുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്ന വാക്കുൾ വൻ കൈടിയോടെയാണ് സദസ്സ് കേട്ടത്. 

No comments