JHL

JHL

അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ഭരണ കൂടം ജയിലിലടക്കാൻ ശ്രമിക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ

കുമ്പള(True News 4 October 2019): രാജ്യത്തെ പൗരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലടക്കുന്ന സമീപനമാണ്  ഭരണകൂടങ്ങൾ  നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കുമ്പള പഞ്ചായത്ത് യു.ഡി. എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങൾ. ഒരു വശത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ ആൾകൂട്ട
കൊലപാതകങ്ങൾ നടത്തുമ്പോൾ കേരളത്തിൽ രഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സി.പി.എം  അരും കൊലകൾക്ക് നേതൃത്വം നൽകുന്നു.
 ഇതിന് അറുതി വരുത്താൻ ഇരുകക്ഷികളെയും  അധികാരത്തിൽ മാറ്റി നിർത്തുകയാണ് വേണ്ടത് .തങ്ങൾ പറഞ്ഞു.  മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി,  പി.ഉബൈദുല്ല എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ,  ഡി.സി.സി. പ്രസിഡന്റ്  ഹക്കിം കുന്നിൽ,
മുസ് ലിം ലീഗ് ജില്ലാ ജന സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള , സെക്രട്ടറിമാരായ വി.പി.എ ഖാദർ , പി.എം. മുനീർ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ , അഹമ്മദ് ബാഫഖി തങ്ങൾ,കെ.പി.സി.സി മെമ്പർ അഡ്വ. സുബ്ബയ്യ റൈ, എ.ജി.സി ബഷീർ, ഡി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, വിനോദ് കുമാർ പള്ളയിൽ വീട്, എം . കുഞ്ഞമ്പു നമ്പ്യാർ, പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് മൗവ്വൽ, മണ്ഡലം യു.ഡി എഫ് ചെയർമാൻ എം.അബ്ബാസ്, കൺവീനർ മഞ്ജു നാഥ ആൾവ, മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷറഫ്, ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ, ജനറൽ സെക്രട്ടറി ടി ഡി. കബീർ, ഖാദർ മാങ്ങാട്,   മുനീർ ഹാജി, വി.പി. അബ്ദുൽ കാദർ, ഖാദർ മാങ്ങാട്, അഷ്റഫ് കർള, എ.കെ. ആരിഫ്, അഡ്വ.സക്കീർ അഹമദ്,  കരിവെള്ളൂർ വിജയൻ, ബഷീർ മുഹമ്മദ്കുഞ്ഞി, അഷ്റഫ് കൊടിയമ്മ, സുന്ദര ആരിക്കാടി, ചന്തേര പൂക്കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

No comments