JHL

JHL

ഏയ്ഞ്ചൽസ് വിപുലമായ വസ്ത്ര ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു


കാസർഗോഡ്(True News 4 October 2019):
അഡോറ ഏയ്ഞ്ചൽസ് കാസറഗോഡ് വിവിധ സ്ഥലങ്ങളിൽ വസ്ത്ര ശേഖരണ ക്യാമ്പ് സംഘടിപ്പിക്കുന്നു .ഒക്ടോബർ 4 വെള്ളിയാഴ്ച ഉച്ചക്ക് ചെമ്മനാട് ജുമാ മസ്ജിദ് പരിസരത്തു ബാക്ക് ക്ലബിന്റെ അഭിമുഖ്യത്തിലും, ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ തളങ്കര ദീനാർ നഗറിൽ ദീനാർ ഐക്യവേദിയുടെ നേതൃത്വത്തിലും ,കുമ്പള ace അക്കൗണ്ട്സിന്റെ നേതൃത്വത്തിൽ കുമ്പള മീപ്പിരി സെന്റർ പരിസരത്ത് വെച്ചും ,മേൽപറമ്പ് ചന്ദ്രഗിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ മേൽപറമ്പ് ഹിൽടോപ് ഹോട്ടൽ പരിസരത്തും വസ്ത്രങ്ങൾ ശേഖരിക്കുകയാണ് .
രണ്ട് മാസത്തെ പ്രവർത്തിന്റെ ഭാഗമായി പത്തായിരത്തോളം കുടുംബങ്ങൾക്ക് എയ്ഞ്ചൽസ് സൗജന്യമായി വിതരണം ചെയ്യുകയും നായമാർമൂലയിൽ നിന്നും ഒക്ടോബർ 7 തിയതി മുതൽ അണങ്കൂരിലെ വിപുലമായ ഷോറൂമിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .

പുതിയ ഷോറൂമിൽ കല്യാണ വസ്ത്രങ്ങൾക്കായി പ്രത്യേകം കൗണ്ടർ തന്നെ സജ്ജീകരിച്ചിട്ടുണ്ട് .
നാട്ടിലുള്ള മുഴുവൻ സഹോദരി, സഹോദരൻമാർക്കും ഉപയോഗ ശൂന്യമല്ലാത്ത മറ്റുള്ളവർക്ക് അഭിമാനത്തോടെ ധരിക്കാൻ പറ്റുമെന്നുള്ള വസ്ത്രങ്ങളുമായി പ്രത്യേകം സജ്ജമാക്കുന്ന  കൗണ്ടറിൽ എൽപിക്കാമെന്നു സംഘടകർ അറിയിച്ചു .

No comments