JHL

JHL

ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണം; മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ വെബ്‍ കാസ്റ്റിങ്

കാസറഗോഡ് (True News 2 October 2019): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വെബ്‍ കാസ്റ്റ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ലോക് സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയാണ് വെബ് കാസ്റ്റ് ഏര്‍പ്പെടുത്തിയത് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വിശദീകരിച്ചു. പത്ത് ശതമാനം ബൂത്തുകളിലാണ് വെബ്‍കാസ്റ്റിങ് നടത്തുക. കള്ളവോട്ട് തടയാനുള്ള മറ്റുനടപടികള്‍ സ്വീകരിക്കുമെന്നും വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും മീണ മാധ്യമങ്ങളോട് പറഞ്ഞു.
പതിമൂന്ന് സ്ഥാനാര്‍ഥികളാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. എംസി ഖമറുദ്ദീന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി, ശങ്കര്‍ റായ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി, രവീശ തന്ത്രിയാണ് ബിജെപി സ്ഥാനാര്‍ഥി.
ഒക്ടോബര്‍ മൂന്നുവരെ പത്രിക പിന്‍വലിക്കാം. 198 പോളിങ് ബൂത്തുകളാണ് നിയമസഭ മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരത്തെ യുഡിഎഫ് എംഎല്‍എ അബ്‍ദുള്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അബ്‍ദുള്‍ റസാഖ് ജയിച്ച തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 259 പേര്‍ കള്ളവോട്ട് ചെയ്‍തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. വെറും 89 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ സുരേന്ദ്രനെ തോൽപ്പിച്ച് അബ്‍ദുള്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്

No comments