JHL

JHL

കാഞ്ഞങ്ങാട്ട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി

കാഞ്ഞങ്ങാട്(True News 2 October 2019): അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ടി.പി റോഡരികിലുള്ള ഫ്രൂട്ട്‌സ് കടയിലേക്ക് പാഞ്ഞു കയറി. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാടിനടുത്ത് മഡിയനിലാണ് സംഭവം.
കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്നു കാറാണ് മഡിയന്‍ സബാന്‍ റോഡിന് സമീപത്ത് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഫ്രൂട്ട്‌സ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്. മുമ്പും ഇതേ ഭാഗത്ത് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.

No comments