JHL

JHL

ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്കും ശബരിമലയിൽ പോകാമെന്ന് ശങ്കർ റൈ; സി പി എമ്മും ബിജെപിയും വോട്ടു കച്ചവടം നടത്തിയേക്കുമെന്ന് ഖമറുദ്ദീൻ

കാസർകോട്(True News, Oct2,2019)∙ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്കും ശബരിമലയിൽ പോകാമെന്നാണു തന്റെ നിലപാടെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം. ശങ്കർറൈ. 
കാസർകോട് പ്രസ് ക്ലബിന്റെ മൂന്നു സ്ഥാനാർഥികളെയും പങ്കെടുപ്പിച്ചു നടത്തിയ മുഖാമുഖം പരുപാടിയിലാണ് ഏറെ വിവാദമായ ശബരിമല വിഷയത്തിൽ ശങ്കർറൈ തന്റെ നിലപാടു വ്യക്തമാക്കിയത്. 
ശബരിമലയിൽ പോകുന്നവർ അവിടെയുള്ള ആചാരക്രമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. യഥാർഥ വിശ്വാസിയായ കമ്യൂണിസ്റ്റുകാരനായ താൻ മാലയിട്ട് ആചാരനുഷ്ഠാനങ്ങൾ പാലിച്ചാണ് ശബരിമലയിലേക്ക് പോയത്. പാർട്ടിയിൽ ഇതിനൊന്നും ഒരു വിലക്കുമില്ല. വ്രതാനുഷ്ഠാന കർമങ്ങളോടെ യുവതികൾക്കും ശബരിമലയിലേക്കു പോകാമെന്നും അതിനെതിരെ ഒന്നും ചെയ്യാൻ പാടില്ലെന്ന അഭിപ്രായമാണു പ്രസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി നടപ്പാക്കേണ്ടതാണ്. അതിനെകുറിച്ച് സർക്കാരാണു പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
മഞ്ചേശ്വരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടത്തിയേക്കുമെന്ന ആശങ്ക യുഡിഎഫ് സ്ഥാനാർഥി  എം. സി. കമറുദീൻ പങ്കുവച്ചു. കൃത്യമായ തെളിവുകളില്ലാതെ ആരോപണമുന്നയിക്കുന്ന ആളല്ല ആളല്ല മുല്ലപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു.  


No comments