.ഉപതെരഞ്ഞെടുപ്പ് : എൽ ഡി എഫിന് ആവേശം പകർന്ന് മുഖ്യമന്ത്രി; അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടില്ലെന്ന് പിണറായി
കുമ്പള :(True News, Oct 12, 2019) മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ കപടഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശന മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപടഹിന്ദു പരാമര്‍ശം അല്‍പത്തരമാണ്- പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരെങ്കിലും ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടുണ്ടോ? ശങ്കര്‍ റൈയെ പോലെ ഒരാള്‍ കപടഹിന്ദുവാണെന്ന് പറയാനുള്ള അല്‍പത്തരം അല്‍പത്തരം ചെന്നിത്തലയ്ക്ക് എങ്ങനെയാണ് വന്നത്? ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആവേശത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആളുകൾ എത്തിയത്. രാവിലെ പുത്തിഗെയിലെ ഖത്തീബ് നഗറിൽ നടന്ന പൊതുയോഗത്തിൽ വമ്പിച്ച ജനാവലികൾ എത്തിച്ചേർന്നത് ഇടതു കേന്ദ്രങ്ങളിൽ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഖത്തീബ് നഗറിനു പുറമെ പൈവളികെയിലും ഉപ്പളയിലെ പിണറായിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണപരിപാടികളുണ്ടായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,ജയരാജൻ,സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയ സംസ്ഥാന നേതാക്കൾക്ക് പുറമെ ജില്ലാ പ്രാദേശിക നേതാക്കള്ള് ഇന്നത്തെ പ്രചരണപരിപാടികളിൽ സജീവമായിരുന്നു
Post a Comment