JHL

JHL

വാളയാര്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ നീതി നിഷേധത്തിനെതിരെ ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധ നാടകം

കാസര്‍കോട്(True News 1 October 2019): വാളയാര്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ നീതി നിഷേധത്തിനെതിരെ നാടക് കാസര്‍കോട് മേഖലാ കമ്മിറ്റി ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധ നാടകം സംഘടിപ്പിച്ചു. വാളയാര്‍ സംഭവം തങ്ങളുടെ വേദനയാണെന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രകടനം.തൂങ്ങിമരിച്ച രണ്ട് മക്കള്‍ക്ക് മുന്നില്‍ വിലപിക്കുന്ന മാതാപിതാക്കളെയും ഒരു പൈപ്പിനെ നീതിപീഠത്തിന്റെ പ്രതീകമാക്കി അതിലെ തുള ചൂണ്ടിക്കാണിച്ചും മുന്നേറിയ നാടകം ശ്രദ്ധേയമായി. നീതി സംവിധാനത്തിന് ഓട്ടവീണിരിക്കുന്നുവെന്ന്  വിളിച്ചുപറഞ്ഞാണ് കലാകാരന്മാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഷേധ പരിപാടികള്‍ മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് നാടക് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധ നാടകത്തിനും പ്രകടനത്തിനും വിജയന്‍ കാടകം, റഫീഖ് മണിയങ്ങാനം, ഉദയന്‍ കാടകം, ഗോപി കുറ്റിക്കോല്‍, നെപ്റ്റിയൂണ്‍ ചൗക്കി, വേണു മാങ്ങാട്, രാജേഷ് ബേണൂര്‍, കൃപേഷ് കാടകം, സുകുമാരി വേണു, പ്രമോദ് വേവിച്ച്, സ്വാതി ഉഷ, നാരായണന്‍ ദോസ്തി, ഹംസു മേനത്ത്, റമീസ് ജഹാന്‍, റുസ്മില ഫറാന്‍, റിയാന മോള്‍, ഹരി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments