JHL

JHL

മംഗളൂരുവിൽ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; രണ്ടംഗസംഘം പൊലീസ്പിടിയിൽ

മംഗളൂരു(True News 1 November 2019): മംഗളൂരുവിൽ  കങ്കനാടിയിലെ ഒരു  ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ രണ്ടംഗസംഘം പൊലീസ് പിടിയിലായി. മംഗളൂരുവിലെ വാലിദ് ഖാന്‍(34), ഉത്തര്‍പ്രദേശ് സ്വദേശിയായ ഇസ്തികാര്‍(38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സ്ഥാപനം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് കദ്രി പൊലീസ് ബ്യൂട്ടി പാര്‍ലറില്‍ റെയ്ഡ് നടത്തുകയായിരുന്നു. വാലിദ് ഖാനും ഇസ്തികാറും സ്ഥാപനത്തിലെ ജീവനക്കാരും പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന അഞ്ച് യുവതികളെ പൊലീസ് മോചിപ്പിച്ചു. കങ്കനാടിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിനകത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ബ്യൂട്ടി പാര്‍ലറാണിത്. ഈ സ്ഥാപനം കുറച്ചുദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

No comments