JHL

JHL

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മംഗളൂരു(True News 1 November 2019): ലക്ഷങ്ങളുടെ മയക്കുമരുന്നുമായി മംഗളൂരുവില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍.  2.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കോളേജ് വിദ്യാര്‍ഥികളായ അത്താവറിലെ ഗോപിനാഥ് (24), കാര്‍ സ്ട്രീറ്റിലെ അനന്ദ കുട്വ (21), ഫല്‍നീറിലെ ഹബീല്‍ അഹ്മദ് (19), കാര്‍സ്ട്രീറ്റിലെ കിഷന്‍ ഹെഗ്ഡെ (19) എന്നിവരെയാണ് മംഗളൂരുവിലെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 22 ഗ്രാം കൊക്കെയ്ന്‍, 75 പില്‍സ്, 10 ഗ്രാം ചരസ്, ആറ് ഗ്രാം എം.ഡി.എം. എ എന്നിവ പിടികൂടി. മൂന്ന് മൊബൈല്‍ ഫോണുകളും ഒരു മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും ഏതാനും വിദ്യാര്‍ഥികള്‍ മയക്കുമരുന്നുമായി മംഗളൂരുവില്‍ പിടിയിലായിരുന്നു. ഇവരുടെ താമസസ്ഥലത്ത് നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നത്.

No comments