JHL

JHL

കേരളപ്പിറവിയുടെ ഓർമയിൽ കാസർകോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന മെഗാ തിരുവാതിരകളി

കാസർകോട്(True News 2 November 2019): കേരളപ്പിറവിയുടെ ഓർമയിൽ അമ്മ മലയാളത്തിന്റെ മധുരം നുണഞ്ഞ് മലയാള ദിനാഘോഷം നടത്തി. 175 കോളേജ് വിദ്യാർഥിനികൾ അണിനിരന്ന മെഗാതിരുവാതിരകളി, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ അവതരിപ്പിച്ച കേരളഗാനങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വിവരപൊതുജന സമ്പർക്ക വകുപ്പ്, ജില്ലാഭരണകൂടം, ലയൺസ് ക്ലബ്ബ് കാസർകോട് എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ചെർക്കള സൈനബ് ബി.എഡ്. കോളേജിലെ വിദ്യാർഥിനികളാണ് തിരുവാതിര അവതരിപ്പിച്ചത്. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലും അക്ഷരലൈബ്രറിയും സംയുക്തമായി പ്രസിദ്ധീകരിച്ച ‘ജാലകം-19’ മാഗസിനും ആഘോഷത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തു. കളക്ടർ ഡോ. ഡി.സജിത്ത് ബാബു ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന് നൽകിയാണ് പ്രകാശനം ചെയ്തത്.

ലയൺസ് ക്ലബ് പ്രസിഡന്റ്‌ വേണുഗോപാൽ, എ.ഡി.എം. കെ.അജേഷ്, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ, കെ.സതീശൻ, കെ.നാരായണൻ, ഡോ. നീന, വി.എം.അജയൻ, സതീശൻ പൊയ്യക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

ഓണഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ‘മാവേലിക്കുള്ള കത്തെഴുത്ത്’ മത്സരത്തിൽ ആറുപേർക്ക് സമ്മാനം ലഭിച്ചു.

No comments