JHL

JHL

ദേശീയ കബഡി ടീമിൽ ഇടം നേടി കുമ്പളയുടെ അഭിമാനമായ ഉമ്മു ജമീലയെ എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു

കുമ്പള(True News 2 November  2019) : ദേശീയ വനിത കബഡി ടീമിൽ ഇടംനേടി കുമ്പളയുടെ അഭിമാനമായ ഉമ്മു ജമീലയ്ക്ക് സ്നേഹ ഉപഹാരം നൽകി ആദരിച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി.
 നല്ല പരിശീലകന്റെ പരിശീലനം  പോലും ഇല്ലാതെ തന്നെ മികച്ച താരമായി മാറിയ ഉമ്മു ജമീല മറ്റുള്ളവർക്കും മാതൃകയാണെന്നും. കായിക മേഖലയിൽ ക്രിക്കറ്റ്‌ കളി കൊണ്ട് കുമ്പളയെ ലോകം അറിയിച്ച അനിൽ കുമ്പളയ്ക്ക് ശേഷം കബഡിയിലൂടെ ഉമ്മു ജമീലയ്ക്ക് കുമ്പളയ്ക്ക് മറ്റൊരു പൊൻതൂവൽ ചാർത്താൻ കഴിയട്ടെ എന്ന് ചടങ്ങിൽ എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സർഫ്രാസ് ആശംസിച്ചു.
  ഉമ്മു ജമീലയ്ക് നല്ലൊരു പരിശീലകനെ ഏർപ്പെടുത്താൻ കാസറഗോഡ്‌ ജില്ലാ സ്പോർട്സ് സ്കൗൺസിൽ മുൻക്കൈ എടുക്കണം എന്നും ഇല്ലങ്കിൽ നമുക്ക് രാജ്യം പദവികൾ നൽകി ആദരിക്കണ്ട  നല്ലൊരു ഭാവി താരത്തെ കൂടിയാകും നഷ്ടമാകുക എന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ സെക്രട്ടറി നൗഷാദ് കുമ്പളയും പറഞ്ഞു.ചടങ്ങിൽ മൻസൂർ,ഷുഹൈബ് ബദ്രിയ നഗർ, റിയാസ് ആരിക്കാടി, യൂസുഫ് മൊഗ്രാൽ, ജാഫർ ബദ്രിയ നഗർ എന്നിവർ സംബന്ധിച്ചു

No comments