JHL

JHL

മലയാളത്തിനോടുള്ള അവഗണ മൗലികാവകാശ ലംഘനം : ദേശീയവേദി സെമിനാർ

മൊഗ്രാൽ(True News 2 November 2019): മാതൃഭാഷാ പഠനം നടത്താനുള്ള അവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് മൊഗ്രാൽ ദേശീയവേദി കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു .
അതിർത്തി പ്രദേശങ്ങളിൽ സാംസ്‌കാരിക - വിദ്യാഭ്യാസ രംഗങ്ങളിൽ മലയാള ഭാഷയോടുള്ള അവഗണ രൂക്ഷമാണ്. ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും അനിവാര്യമാണ്.ഇതിന് ഭാഷാസ്നേഹികൾ മുന്നിട്ടിറങ്ങണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
"അതിർത്തി ജില്ലയിൽ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ സാംസ്കാരിക പ്രവർത്തകൻ അബൂ താഈ ഉദ്‌ഘാടനം ചെയ്തു.മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്: എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. തളങ്കര  ദഖീറത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ്.രാജേഷ്‌കുമാർ വിഷയാവതരണം നടത്തി. ജന.സെക്രട്ടറി: റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.മാഹിൻ മാസ്റ്റർ, മുഹമ്മദലി ചെമ്മനാട്, പി.എ.ആസിഫ്, എം.എ മൂസ, എം.എം.റഹ്‌മാൻ, ടി.കെ അൻവർ, വിജയകുമാർ , എൽ.ടി മനാഫ്,ഹമീദ് കാവിൽ, നാസർ മൊഗ്രാൽ, മുഹമ്മദ് അബ്‌കോ, പി.വി.അൻവർ,സിദ്ദീഖ് അബ്‌കോ, ഹാരിസ് ബഗ്ദാദ്, എം.എ ഹംസ , ബി.കെ മുനീർ, ടി.എ ജലാൽ ചർച്ചയിൽ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് :കേരളപ്പിറവി ദിനത്തിൽ  "അതിർത്തി ജില്ലയിൽ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി  സംഘടിപ്പിച്ച സെമിനാറിൽ ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ്.രാജേഷ് കുമാർ വിഷയം അവതരിപ്പിക്കുന്നു.

No comments