JHL

JHL

ദേശിയ വനിത കബഡി മികവ് തെളിയിച്ച് കുമ്പളയിലെ വിദ്യാർത്ഥിനി.

കുമ്പള (True News, Nov2,2019): കുമ്പളയിലെ പെൺകുട്ടി അന്തർസംസ്ഥാന കബഡി ജൂനിയർ കബഡിയിൽ സംസ്ഥാന ടീമിന് വേണ്ടി കളിച്ചു അഭിമാനമായി മാറിയിരിക്കുകയാണ്. ജി എച്ച് എസ്  എസ് കുമ്പളയിലെ വിദ്യാർത്ഥിനിയും ബദരിയാനഗർ സ്വദേശിനിയുമായ ഉമ്മു ജമീലയാണ് ഈ പ്രതിഭ.
രണ്ടായിരത്തിപ്പതിനഞ്ചിൽ    എട്ടാം ക്ലാസ്സിൽ    സ്കൂൾ കബഡി ടീമിൽ എത്തിയ ഉമ്മു ജമീല  പിന്നീട് സബ്ജില്ല, ജില്ലാ  , സോണൽ, സ്റ്റേറ്റ് ടീമില് അംഗമായി. കാസറഗോഡ്  ജില്ലാ കബഡി  ടീമിൽ  സ്ഥിരസാന്നിധ്യമായി മാറിയ ഉമ്മു ജമീല പ്ലസ്‌വണ്ണിൽ  ജി.എച്ച്. എസ്. എസ്  കുമ്പളയിൽ  സ്പോർട്സ് കോട്ടയിലൂടെ സയൻസ് ഗ്രൂപ്പിൽ  അഡ്മിഷൻ നേടുകയും  കബഡി  പരീശീലനം  തുടരുകയും  ചെയ്തു. കഴിഞ്ഞ വർഷം  മധ്യപ്രദേശിൽ വെച്ച് നടന്ന ജൂനിയർ പെൺകുട്ടികളുടെ കബഡി മൽസരത്തിൽ കേരളാ ടീമിൽ അംഗമായിരുന്നു. കുമ്പള ഗവ.ഹയര് സെക്കന്ററി സ്ക്കൂളിലെ മുൻ  കായികാധ്യാപകനായ  ബാലകൃഷ്ണൻ  മാഷാണ് ജമീലയിലെ പ്രതിഭയെ കണ്ടെത്തി കായികരംഗത്തേക്ക് മുന്നേറാൻ പ്രോത്സാഹനം നൽകിയത്.   ഈ വർഷം കുമ്പള ഹയർ സെക്കന്ററി സ്കൂളിൽ കായികാധ്യാപകൻ ഇല്ലാതിരുന്നിട്ടു കൂടി കബഡി ടീമിനെ സജ്ജമാക്കിയത് ബാലകൃഷ്ണൻ മാഷും കായികപ്രവർത്തകനായ ജുബൈറുമായിരുന്നു ഉമ്മുജമീലയുടെ  ഈ  നേട്ടത്തിന്  പിന്നിൽ.  ഈ ടീം  സബ്ജില്ലാ സ്കൂൾ കായികമേളയിൽ ഒന്നാമതായി വിജയിച്ചു. തുടർന്ന് ജില്ലാ സീനിയർ വനിതാ കബഡിയുടെ ടീം ക്യാപ്റ്റനായും ജമീലയെ തെരെഞ്ഞെടുത്തു.ദേശീയ ടീമിൽ ഇടം നേടുന്ന കാസര്ഗോട്ടെ ആദ്യത്തെ പെൺകുട്ടിയാണ് ജമീല. 
ഉമ്മു ജമീലയുടെ നേട്ടം   സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്. കുമ്പള  ബദരിയ നഗറിലെ ആയിഷാബി, മുഹമ്മദലി ദമ്പതികളുടെ മകളാണ് ഉമ്മു ജമീല. കുമ്പള ഹയർ സെക്കണ്ടറിസ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ സയൻസ് ബാച്ചിൽ  പഠിക്കുന്ന ഈ മിടുക്കി എട്ടാംക്ലാസ് മുതൽ ഇതേ സ്കൂളിലാണ് പഠിച്ചു വരുന്നത്.

No comments