JHL

JHL

സിറ്റിസൺ ഉപ്പളയുടെ ഫർമാൻ ജില്ലാ ജൂനിയർ ഫുട്ബാൾ ടീം വൈസ് ക്യാപ്റ്റൻ

ഉപ്പള (True News, Nov2, 2019): സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പളയുടെ ജൂനിയർ താരം ഫർമാൻ തുടർച്ചയായ രണ്ടാം വർഷവും കാസറഗോഡ് ജില്ലാ ടീമിലിടം നേടി. ഇത്തവണ ജില്ലാ ജൂനിയർ ടീമിലാണ് ഫർമാന്‌ ഇടം ലഭിച്ചത്. പ്രതിരോധനിരയിലെ കളിമിടുക്ക് കാരണം താരത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് ജേഴ്സിയണിയുക . കഴിഞ്ഞ വർഷത്തെ ജില്ലാ സബ്‌ജൂനിയർ ടീമിലെ  വൈസ് ക്യാപ്റ്റനായി ടീമിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഫർഹാന്റെ നേട്ടം സ്വന്തം ടീമായ സിറ്റിസൺ ഉപ്പളക്ക് അഭിമാനമായി.വടക്കൻ കാസര്ഗോട്ടെ പ്രമുഖ ഫുട്ബോൾ ടീമായ സിറ്റിസൺ വർഷങ്ങളായി ജില്ലാ സംസ്ഥാന ടൂർണമെന്റുകളിൽ കളിച്ചുവരുന്നു.സിറ്റിസണ്‍ ഉപ്പളയുടെ കളിമുറ്റത്ത് നേടിയ കളിമിടുക്കും ഒപ്പം കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിലെ അനുഭവസമ്പത്തുമാണ്  ഫര്‍മാനെ കാസറഗോഡ് ജില്ലാ ജൂനിയര്‍ ടീമിലെത്തിച്ചത്.

കാസറഗോഡ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ രണ്ട് സോണുകളിലായി കാസറഗോട്ടും തൃക്കരിപ്പൂരിലുമായി നടന്ന സെലക്ഷന്‍ ട്രയല്‍സിൽ പങ്കെടുത്ത അറുന്നൂറില്‍പ്പരം വരുന്ന കുട്ടികളില്‍ നിന്നുമാണ് ഇരുപത് പേര് അടങ്ങുന്ന ജില്ലാ ടീമിനെ തിരഞ്ഞടുത്തത്.
ടീം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച പുറപ്പെടും. ബുധനാഴ്ച കൊല്ലം ജില്ലയുമായിട്ടാണ് ടീമിന്‍റെ ആദ്യ മത്സരം.

No comments