JHL

JHL

മൊഗ്രാൽ പുത്തൂരിൽ അനധികൃതമായി പുഴക്കരയിൽ കൂട്ടിയിട്ട മണൽ പിടികൂടി; തോണി നശിപ്പിച്ചു

കുമ്പള(True News 9 November 2019): അനധികൃതമായി പുഴക്കരയിൽ കൂട്ടിയിട്ട മണൽ റവന്യൂ ഉദ്യോഗസ്ഥർ പിടികൂടി പുഴയിലേക്ക് തള്ളി.   മൊഗ്രാൽ പുത്തൂർ പടിഞ്ഞാറ് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർമാരായ രാജൻ എ. വി, അനിത എസ്. എൽ, എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്  നടന്നത്.
       രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ  ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് മണൽ
പുഴയിലേക്ക് തള്ളിയത്. നാല് ലോഡ് മണലാണ് പുഴക്കരയിൽ സൂക്ഷിച്ചിരുന്നത്. അനധികൃതമായി പുഴയിൽ നിന്നെടുത്ത് തോണിയിൽ കൊണ്ടുവന്ന് കരയിൽ കൂട്ടിയിട്ട് പിന്നീട് വാഹനങ്ങളിൽ കടത്തുകയാണ് ഇവരുടെ രീതിയെന്ന് തഹസിൽദാർ പറഞ്ഞു. മണൽ നിറച്ച് പുഴയിൽ മുക്കി വെച്ച തോണി ഉദ്യോഗസ്ഥർ കയർ കെട്ടിവലിച്ച് കരയിലെത്തിച്ച് നശിപ്പിച്ചു. രാവിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുതുന്ന സമയത്ത്
മണൽ കൂട്ടി ഇടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഓടി രക്ഷപ്പെട്ടവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും അന്വേഷിച്ചു വരികയാണെന്നും തഹസിൽദാർ അറിയിച്ചു.
ഡെപ്യൂട്ടി തഹസിൽദാർമാരായ രമേശൻ പി.വി., വേണു, കുഡ്ലു വില്ലേജ് ഓഫീസർ പി എ മുഹമ്മദ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി എ പുരുഷോത്തമൻ, ഉദ്യോഗസ്ഥരായ സന്തോഷ്, ജിൻസ്, ബൈജു എന്നിവരും റെയ്ഡ് നടത്തിയ ടീമിലുണ്ടായിരുന്നു.

Keshavan

No comments