JHL

JHL

കാഞ്ഞങ്ങാട് ഏയ് ഓട്ടോ ആപ്പിന് വാൻ സ്വീകാര്യത ; ആപ്പിൽ 20 ഇലക്‌ട്രിക് ഓട്ടോകളും

കാഞ്ഞങ്ങാട്(True News 9 November 2019): കൈയിലിരിക്കുന്ന സെൽഫോണിൽ വിരലോടിച്ച് തങ്ങൾ നിൽക്കുന്നിടത്തേക്ക് ഓട്ടോറിക്ഷകളെ എത്തിക്കുകയാണ് കാഞ്ഞങ്ങാട്ടുകാർ. നഗരസഭയുടെ ഏയ് ഓട്ടോ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽനിന്ന്‌ കിട്ടുന്നത്. പദ്ധതി തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ, കൂടുതൽ ഓട്ടോറിക്ഷകൾ പദ്ധതിയുടെ ആപ്ലിക്കേഷനിൽ ഉൾപ്പെട്ടു.

ഓൺലൈൻ ഓട്ടോ ബുക്കിങ് ആപ്പിൽ ഇലക്‌ട്രിക് ഓട്ടോയും പുറത്തിറക്കി. 20 എണ്ണമാണ് ആദ്യഘട്ടത്തിൽ കാഞ്ഞങ്ങാട് നഗരത്തിലിറങ്ങിയത്. കളക്ടർ ഡോ. സജിത്ത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു.

മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി ആദ്യയാത്ര നടത്തി. പട്ടണത്തിലെ ഓട്ടോ സർവീസ് മേഖലയിൽ നൂതനമാറ്റങ്ങൾ കൊണ്ടുവരുമ്പോൾ നൂറുകണക്കിന് റിക്ഷാഡ്രൈവർമാർക്ക്‌ വലിയ പ്രയോജനം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ വി.വി.രമേശൻ പറഞ്ഞു.

No comments