JHL

JHL

മംഗളൂരു ബന്ദറിൽ മതസൗഹാർദം വിളിച്ചോതിയുള്ള നബിദിനാഘോഷം ; ഉള്ളാളിലും മംഗളൂരുവിലും വിപുലമായ മീലാദുന്നബി പരിപാടികൾ



മംഗളൂരു (True News, Nov 10, 2019):നബിദിനത്തോടനുബന്ധിച്ച് മംഗളൂരുവിലെ ഉള്ളാളിലും ദക്ഷിണ കർണാടകയുടെ മറ്റുഭാഗങ്ങളിലും വർണാഭമായ മീലാദുന്നബി ആഘോഷങ്ങൾ. മൗലീദുകളും നബി കീർത്തനങ്ങളുമായി പള്ളികൾ ജനനിഭിഡമായി. മംഗളൂരുവിൽ ഈദ് ഗാഹ് മസ്ജിദിൽ നബിദിനാഘോഷം സംഘടിപ്പിച്ചു.നബിദിന ജാഥയുമുണ്ടായിരുന്നു
ബന്ദറിലെ മീലാദ് ജാഥ മതസൗഹാർദം വിളിച്ചോതുന്നതായി . ജാഥക്ക് തുളുനാട് സഞ്ജീവനി സമസ്തയും യുവ ശക്തി ഫ്രണ്ട്സും സ്വീകരണം നൽകി.   ലഘു പാനീയ പലഹാരവിതരവും നടത്തി.


സംസ്‌തെ ഭാരവാഹികളായ രോഹിത് കുമാർ,സദാശിവ ഷെട്ടി,മഹേന്ദ്ര കാശിപ്പട്ട,രാഹുൽ ദേവീപ്രസാദ്‌, മഹേഷ് ഉപ്പിനങ്ങാടി എന്നിവർ നേതൃത്വം നൽകി.ഇത്തരം സഹവർത്തിത്വങ്ങൾ മത സാമുദായിക സൗഹാർദവും സമാധാനവും നിലനിർത്താൻ സഹായിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഉള്ളാളിൽ സയ്യിദ് മദനി മൊഹല്ല ഒക്കൂട്ട നബിദിനാഘോഷം സംഘടിപ്പിച്ചു.റിഹാബുദ്ദീൻ സഖാഫിയുടെ നേതൃത്വത്തിൽ  ഹസ്രത് അച്ചി സാഹിബിന്റെ ദർഗ യിൽ നിന്ന് സിയാറത്തോടെ ആരംഭിച്ച ജാഥ സയ്ദ് ഹസ്‌റത് ഷെരീഫ് സാഹിബിന്റെ ദർഗയിൽ അവസാനിച്ചു. നിരവധി പേർ പങ്കെടുത്തു.യു ടി ഖാദർ , ഉള്ളാൾ സയ്യദ് മദനി  ദർഗ കമ്മിറ്റി മുൻ പ്രസിഡന്റ് ഹംസ ഹാജി  തുടങ്ങിയവർ സംസാരിച്ചു 

No comments