JHL

JHL

കാസറഗോഡ് നഗരത്തിൽ നിരോധനാജ്ഞ ലംഘിച്ച് ബൈക്ക് റാലി; നൂറോളം പേർ നിരീക്ഷണത്തിൽ;രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കാസർകോട് (True News, Nov 10, 2019):നിരാധനാജ്ഞ അവഗണിച്ച് ബൈക്ക് റാലി നടത്തിയ നൂറോളം പേർ പോലീസ് നിരീക്ഷണത്തിൽ. രണ്ടു പേരെ അറസ്റ്റു ചെയ്തതായാണ് അറിയുന്നത്. ഇവർ ഉളിയത്തട്ക്ക, നെല്ലിക്കുന്ന് ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം.
പോലീസ് നിർദേശം മറികടന്നു രാവിലെ മുതൽ തന്നെ കാസറഗോഡ് നഗരത്തിൽ ബൈക്ക് റാലി സജീവമായിരുന്നു. ജില്ലാ ഭരണാധികാരിയുടെ നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നടത്തിയവർക്കെതിരെ പോലീസ് കേസ് എടുക്കും. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബൈക്ക് റാലികൾ നടത്തിയത്. ട്രിപ്പിൾസ്സിലും ഹെൽമറ്റ് ധരിക്കാത്ത അമിത ശബ്ദത്തിലും വേഗത്തിലുമാണ് ബൈക്ക് റാലികൾ അരങ്ങേറിയത്.  ഗതാഗത നിയമങ്ങൾ കാറ്റിൽ പരാതിയാണ് ബൈക്ക് റാലി നടന്നത്. അതിനാൽ തന്നെ ഐ പി സി കൂടാതെ പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള വകുപ്പുകളും ചെത്തായിരിക്കും കേസെടുക്കുക. നിർദേശങ്ങൾ വക വെക്കാതെ ബൈക്ക് റാലിയുമായി ചിലർ മുന്നോട്ട് പോയാതാണ് കടുത്ത നടപടിയിലേക്ക് പോകാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഇത്തരത്തിൽ ബൈക്ക് റാലികൾ നടത്തിയവർക്കെതിരെ.   നഗരത്തിൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്നവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു

No comments