JHL

JHL

യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ ഡെ​ൻ​മാ​ർ​ക്ക് താ​രം കു​ഴ​ഞ്ഞ് വീ​ണു; ഞെട്ടലോടെ ഫുട്ബോൾ ലോകം

കോപ്പൻഹേഗൻ (www.truenewsmalayalam.com): ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്​റ്റനുമായ ക്രിസ്റ്റ്യൻ എറിക്​സൺ യൂറോകപ്പ്​ മത്സരത്തിനിടെ കുഴഞ്ഞുവീണു. ഇതിനെത്തുടർന്ന്​ ഡെൻമാർക്ക്​-ഫിൻലൻഡ്​ മത്സരം ഉപേക്ഷിച്ചു.ഇതിനിടെ 

ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട   ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെയ്തതായി അറിയുന്നു. ഡെ​ൻ​മാ​ർ​ക്ക് ടീം ​വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

സ്വന്തം നാട്ടുകാർക്ക്​ മുമ്പിൽ പന്തുതട്ടു​േമ്പാൾ അപ്രതീക്ഷിതമായി താരം കുഴഞ്ഞുവീണതോടെ സഹതാരങ്ങളും ടീം അധികൃതരും അടക്കമുള്ളവർ ആശങ്കയിലായിട്ടുണ്ട്​. ഇന്‍റർമിലാൻ താരമായ 29 കാരനായ എറിക്​സൺ ടീമിലെ നിർണായക സാന്നിധ്യമാണ്​. മത്സരത്തിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയാണ്​ എറിക്​സൺ കുഴഞ്ഞുവീണത്​. ഗ്രൂപ്പ്​ ബിയിലെ ഡെന്മാർക്ക്​-ഫിൻലൻഡ്​ മത്സരം പകുതിയോട്​ അടുത്തപ്പോഴായിരുന്നു സംഭവം. മത്സരം ഗോൾ രഹിതമായി തുടരുകയായിരുന്നു. മറ്റുതാരങ്ങളുമായി കൂട്ടിയിടിക്കുകയോ ഫൗൾ ചെയ്യപ്പെടുകയോ ചെയ്​തതായി ദൃശ്യങ്ങളിലൊന്നും കാണുന്നില്ല.


No comments