JHL

JHL

എത്തടുക്കയിൽ വീട്ടമ്മ ഷോക്കേറ്റു മരിച്ചു

ബദിയടുക്ക(www.truenewsmalayalam.com) : തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സ്ത്രീ വൈദ്യുതി ഷോക്കേറ്റ് മരിച്ചു   എത്തക്കടുക്ക, പുത്ര കള, അളക്കയിലെ രാമചന്ദ്ര മണിയാണിയുടെ ഭാര്യ സുജാത (50) ആണ് മരിച്ചത്. വ്യായാഴ്ച വൈകീട്ട് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഷോക്കിടിച്ചതെന്നു പറയുന്നു. വൈദ്യുതി കമ്പിയിൽ ചുറ്റിയിരുന്ന കാട്ട് വള്ളിയിൽ നിന്നും ഷോക്കടിച്ചതെന്നു നാട്ടുക്കാർ പറഞ്ഞു. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരിച്ചിരുന്നു. ബദിയടുക്ക പോലീസ് കേസെടുത്തു. മക്കൾ – ദിവ്യ, കാവ്യ, മധു പ്രകാശ്

No comments