JHL

JHL

മഞ്ചേശ്വരം സ്വദേശി കാസര്‍കോട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

 

കാസര്‍കോട്(www.truenewsmalayalam.com) : മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ട മുടിപ്പുറോഡിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസി (26) നെയാണ്  ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം.

മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസീസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വീട്ടുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്നു അസീസെന്നാണ് പൊലീസിന് ലഭിച്ച വിവരം.



No comments