JHL

JHL

ഇന്ധന വില വർദ്ധനവ്; ബസുടമകളും ജീവനക്കാരും നിൽപ്പുസമരം നടത്തി

 

കാസർകോട്(www.truenewsmalayalam.com) : പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ബസുടമകളും ജീവനക്കാരും നിൽപ്പുസമരം നടത്തി. ബസുകൾക്ക് മുമ്പിലും ബസുടമകളുടെ വീടുകൾക്ക് മുമ്പിലുമായിരുന്നു സമരം. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ. ഗിരീഷിന്റെ വീട്ടുപരിസരത്ത് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 182 കേന്ദ്രങ്ങളിൽ നിൽപ്പുസമരം നടത്തി.

ജില്ലാ സെക്രട്ടറി സത്യൻ പൂച്ചക്കാടിന്റെ വീട്ടുപരിസരത്ത് പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്മിൻ വഹാബ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞിയുടെ വീട് പരിസരത്ത് കാസർകോട് നഗരസഭാ കൗൺസിലർ മമ്മു ചാലയും, ജില്ലാ ട്രഷറർ പി.എം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുപരിസരത്ത് കാസർകോട് സാഹിത്യവേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കയും ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ചന്ദ്രാവതി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി. രവിയുടെ അധ്യക്ഷനായി. മിയാപദവിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ചേശ്വരം പ്രസിഡന്റ് ബഷീർ കനില ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തിമ്മപ്പ ഭട്ട് അധ്യക്ഷനായി.


No comments