JHL

JHL

എക്‌സൈസിന്റെ മദ്യവേട്ട ;8 ലിറ്റർ കർണാടക മദ്യം പിടികൂടി ; രണ്ടുപേർക്കെതിരെ കേസ്.

കുമ്പള(www.truenewsmalayalam.com): രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കുമ്പള എക്സൈസ് 8.25 ലിറ്റർ കർണാടക നിർമിത നിർമിത വിദേശ്യമദ്യം പിടികൂടി. 

മഞ്ചേശ്വരം കുഞ്ചത്തൂരിൽ കാസറഗോഡ് മംഗളൂരു ദേശീയപാതയിൽ കുഞ്ചത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തുവെച്ച  കെ എ 19 ഇ എം 0139 നമ്പർ പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 4 .32 ലിറ്റർ മദ്യം 90  ഗ്രാമിന്റെ 48 കുപ്പികളിലായി കടത്തുന്നതിനിടെ പിടികൂടി. എന്നാൽ പ്രതി ഓടി ഓടി  രക്ഷപെട്ടതിനാൽ അറസ്റ്റു ചെയ്യാനായില്ല.

 സംഭവത്തിൽ കുബണൂർ ജോഡു കല്ലിലെ പരേതനായ വീരപ്പ മകൻ ഗണേശ (59) നെതിരെ  കർണാടക നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് കേസെടുത്തു.ഇയാൾ എക്സൈസ് സംഘത്തെ കണ്ടു മദ്യം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.എക്സൈസ് ആകെ 3.87 ലിറ്റർ മദ്യം 180   ലിറ്റർ ഉള്ള 21 കുപ്പികളിലായി കണ്ടെടുത്തു.കുമ്പള റേഞ്ച് പ്രേവന്റിവ് ഓഫീസർ പി സുരേശനും പാർട്ടിയും ചേർന്നാണ് മദ്യ വേട്ട നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ബാബുരാജൻ , ഹമീദ് ,ജിജിത് കുമാർ ശ്രീജേഷ് വനിതാ എക്സൈസ് ഓഫിസർ വിജില എക്സൈസ് ഡ്രൈവർമാരായ ഹമീദ് സത്യൻ എന്നിവർ ഉണ്ടായിരുന്നു.





No comments