JHL

JHL

ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മൊഗ്രാൽപുത്തൂർ സ്വദേശി പിടിയിൽ

മംഗളുരു(www.truenewsmalayalam.com) : മലദ്വാരത്തിൽ ഒളിപ്പിച്ച് 20 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മൊഗ്രാൽപുത്തൂർ സ്വദേശി പിടിയിൽ. ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണവുമായാണ് മലയാളി പിടിയിലായത്. കാസർകോട് പുത്തൂർ സ്വദേശിയായ മൊയ്തീൻ മുനാസിർ പടിഞ്ഞാർ  മുഹമ്മദാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് വന്ന 1X248 നമ്പർ എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ എത്തിയത്. സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 20,89,800 രൂപ വിലയുണ്ടാകുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണം രാസവസ്തുക്കൾ ചേർത്ത് പശപ്പരുവത്തിൽ മൂന്നു ഗോളരൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.  മംഗളൂരു വിമാനത്താവളത്തിലെ ഡെപ്യൂട്ടി കമ്മിഷണർ പ്രവീൺ കണ്ടിയുടെ നിർദേശത്തെത്തുടർന്ന് കസ്റ്റംസ് ഓഫീസർ രാകേഷ് കുമാർ, സൂപ്രണ്ടന്റുമാരായ വികാസ് കുമാർ, ബിക്രം ചക്രബർത്തി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടികൂടിയത്. 




No comments