JHL

JHL

ഡോ. കെ എ ഷെട്ടി എൻഡോവ്മെന്റ് അവാർഡ് സി സി ബാലചന്ദ്രന്.

കാസറഗോഡ്(www.truenewsmalayalam.com) : ഡോ.കെ. എ ഷെട്ടി     എൻഡോവ്മെന്റ് അവാർഡ് സമ്മാനിച്ചു. കാസറഗോഡ് ശാഖാ ഐ. എം.എ യു ടെ ആഭിമുഖ്യത്തിൽ നടന്ന ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി പാരാമെഡിക്കൽ വിഭാഗം സ്റ്റാഫിനുള്ള ഈ വർഷത്തെ ഡോ.കെ. എ. ഷെട്ടി എൻഡോവ്മെന്റ് അവാർഡും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കുമ്പള  സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി.ക്ക് നൽകി.

 മുനിസിപ്പൽ ചെയർമാൻ പൊന്നാട അണിയിച്ചു ആദരിച്ചു. കാസറഗോഡ് നടന്ന ലളിതവും പ്രൗഡ ഗംഭീരവുമായ ചടങ്ങു കാസറഗോഡ് എം.പി.രാജ്‌മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു.കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം.മുനീർ മുഖ്യാതിഥിയായി.കാസറഗോഡ് ശാഖാ ഐ. എം.എ പ്രസിഡന്റ് ഡോ.നാരായണനായ്ക് അധ്യക്ഷം വഹിച്ചു   കാസറഗോഡിലെ പ്രശസ്ത ഡോക്ടരമാരായ ഡോ.ബി.എസ്.റാവു,ഡോ.ശ്രീപദ് റാവു, ഡോ.എൻ.കൃഷ്ണഭട്ട്,ഡോ.പ്രഭകര റാവു, ഡോ.ബി.എ പദ്മനാഭ ഭട്ട് എന്നിവരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.കോവിഡ് വാരിയർ അവാർഡിന് തെരഞ്ഞെടുത്ത പ്രൈവറ്റ്‌ ആശുപത്രി വിഭാഗത്തിൽ നിന്നും കേയർവെൽ ആശുപത്രിയിലെ ഡോ.ജയദേവനെയും,ഗവ.ആശുപത്രി വിഭാഗത്തിൽ നിന്നും ജനറൽ ആശുപത്രിയിലെ സീനിയർ         കൺസൽറ്റന്റ് ഡോ.നാരായണ നായിക്കിനെയും അവാർഡ് നൽകി ആദരിച്ചു.സോണ് ചെയർമാൻ ഡോ.സുരേഷ്ബാബു,സെക്രട്ടറി ഡോ.രാകേഷ്,.ട്രഷറർ ഡോ.വെങ്കിട്ട തേജസ്വി ഡോ.രാജാറാം ഡോ.ജനാർദ്ദന    നായ്ക്, ഡോ.ജമാൽ,ഡോ.നസീമ, ഡോ.ജമാലുദ്ധീൻ, ഡോദീപ, ഡോ.സത്യനാഥ്‌,തുടങ്ങിയവർ സംബന്ധിച്ചു.സ്വാഗതം ഡോ.നാരായണ നായിക്കും,നന്ദി ഡോ.രാജേഷും പറഞ്ഞു.





No comments