JHL

JHL

കെ എസ് ആർ ടി സി യും ഇന്നോവ കാറും കൂട്ടിയിടിച്ച് കുമ്പള സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരിക്ക്

 


കുമ്പള (www.truenewsmalayalam.com ) : കെ എസ് ആർ ടി സി യും ഇന്നോവ കാറും കൂട്ടിയിടിച്ച് കുമ്പള സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരിക് കേറ്റു. കുമ്പള ആരിക്കാടിയിൽ പള്ളി ജോലിക്കാരനായിരുന്ന പരേതനായ അബ്ദുല്ലയുടെ മകൻ അലിയാണ് മരിച്ചത്. കാഞ്ഞങ്ങാട് സൗത്തിൽ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.  

കൊടിയമ്മ സ്വദേശികളുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റതായാണ് വിവരം.

അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാൻ വൈകിയിരുന്നു. കീഴൂർ സ്വദേശികളാണെന്നും മലപ്പുറം തിരൂർ സ്വദേശികളാണെന്നുമുള്ള അഭ്യൂഹത്തിനൊടുവിൽ വണ്ടിയുടെ ആർ സി കണ്ടെടുത്തതിന് ശേഷമാണ് അപകടത്തിൽ പെട്ടത് കുമ്പള സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.




No comments