JHL

JHL

ഗവ. യുനാനി ഡിസ്‌പെൻസറി മൊഗ്രാലിൽ കിടത്തി ചികിത്സ സൗകര്യം ഒരുക്കണം: എ കെ എം അഷ്റഫ് എം എൽ എ

മൊഗ്രാൽ (www.truenewsmalayalam.com): കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെന്സറിയിൽ കിടത്തി ചികിത്സ അടിയന്തരമായി ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മഞ്ചേശ്വരം എം എൽ എ ശ്രീ. എ. കെ.എം. അഷ്റഫ് അറിയിച്ചു. പരിമിതമായ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി പുതുതായി നിർമിച്ച ഗവ. യുനാനി കെട്ടിടം സന്ദർശിക്കുന്ന വേളയിൽ  കിടത്തി ചികിത്സ ആരംഭിക്കുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ  നിവേദനം നൽകി.

 എം എൽ എ യോടൊപ്പം കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് ശ്രീ. നാസർ മൊഗ്രാൽ, യൂനാനി മെഡിക്കൽ ഓഫീസർ ഡോ :ഷക്കീറലി, ശ്രീ. അബ്ബാസ് ആരിക്കാടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൗലത്ത് ബീബി, സബൂറ, രവിരാജ്, മൊഗ്രാൽ പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ, റിയാസ് കരീം  തുടങ്ങിയവർ സന്നിഹിതരായിരുന്നു.


No comments