JHL

JHL

കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പതിനാലും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം.

മംഗളൂറു(www.truenewsmalayalam.com) : കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പതിനാലും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം.മടിക്കേരി ജില്ലയിലെ സോമാർ പേട്ടയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

 വീട്ടിൽ ആരുമില്ലാത്ത സമയത്ത് കളിച്ചുകൊണ്ടിരിക്കെ സാരി കഴുത്തിൽ കുടുങ്ങിയാണ് രണ്ടു കുട്ടികളും മരിച്ചത് .

രാജു-ജയന്തി ദമ്പതികളുടെ മക്കളായ ഗുണിഷ്ക്ക(14), പൂർണേഷ്(12), എന്നിവരാണ് മരിച്ചത്.

ഇവരുടെ മുത്തച്ഛൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയതിന് ശേഷമാണ് മരണ വിവരം പുറം ലോകമറിഞ്ഞത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.







No comments