JHL

JHL

കേന്ദ്രസർക്കാർ എണ്ണക്കമ്പനികളുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു; പിഡിപി

ഉപ്പള(www.truenewsmalayalam.com) :  രാജ്യം സർവ്വ മേഖലകളിലും അതിതീവ്രമായ പ്രതിസന്ധിനേരിട്ട്  കൊണ്ടിരിക്കുമ്പോൾ ഇന്ധന കമ്പനികൾക്ക് ഏജന്റ് ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനദ്രോഹ സർക്കാറാണ് എന്ന് പിഡിപി കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉപ്പള പറഞ്ഞു  അദാനി അമ്പാണിമാർക് രാജ്യത്തെ തീറെഴുതി കൊടുത്തുകൊണ്ടിരിക്കുന്ന മോഡി സർക്കാർ വെറും കോർപറേറ്റുകളുടെ സംരക്ഷണം ഏറ്റെടുത്ത സർക്കാരാൻ എന്നും അദ്ദേഹം പറഞ്ഞു പെട്രോൾ ഡീസൽ  പാചകവാതക  വില വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് പിഡിപി സംസ്ഥാന കമ്മിറ്റി  ജൂൺ 30ന്ന് സ്ഥാനത്തെ മുഴവൻ മണ്ഡലം ആസ്ഥാനങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടി യുടെ ഭാഗമായി മഞ്ചേശ്‌വരം മണ്ഡലം കമ്മിറ്റി ഉപ്പള പോസ്റ്റ്‌ ഓഫിസിന്ന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പിഡിപി മഞ്ചേശ്‌വരം മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തൊക്കെ യുടെ ആദ്യക്ഷതയിൽ കോവിഡ് മാനദണ്ടങ്ങൾ  പാലിച്ചു നടന്ന പരിപാടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജാസിർ പോസോട് സംസ്ഥാന കൗൺസിലർ ഹനീഫ പോസോറ്റ് മണ്ഡലം ട്രെഷരാർ അഫ്സർ മല്ലൻകൈ  മണ്ഡലം ഉപദ്യക്ഷൻ മൂസ അടുക്കം മുൻ പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ റഹ്മാൻ ബെകൂർ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി എം എ കളത്തൂർ സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ഗുഡ്ഡ് നന്ദിയും പറഞ്ഞു.




No comments