JHL

JHL

ദേശിയ പാത വികസനം ;എരിയാലിൽ ആക്ഷൻ കമ്മിറ്റി ധർണ്ണ നടത്തി


എരിയാൽ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി പുതിയ 6 വരി പാത പണി പുരോഗമിക്കുമ്പോൾ എരിയാലിൽ റോഡ്‌ മുറിച്ചു കടക്കാനായി അടിപ്പാത നിർമിക്കണമെന്ന   ആവശ്യം ശക്തമായി. നിലവിലെ പാതയിൽ നിന്നു മൂന്നോ, നാലോ  അടി ഉയരത്തിലാണ്‌ പുതിയ പാതയുടെ പണി നടക്കുന്നത്.  മാത്രവുമല്ല പാതയുടെ ഇരുവശവും ഇത്രയും ഉയരത്തിൽ തന്നെ പാർശ്വഭിത്തി കൂടി വരുന്നതോടെ ഉയരം ഇരട്ടിയാവും ഇതോടെ എരിയാൽ  ടൗൺ രണ്ടാകും. പാതയുടെ പടിഞ്ഞാറ് വശത്ത്‌ ജുമാ മസ്ജിദും ഹയർ സെക്കൻഡറി മദ്രസയും  മഖാമും കിഴക്ക്‌ വശത്ത്‌ ക്ഷേത്രം ഉൾപ്പെടെയുള്ള ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. 

റോഡ്‌ നിർമാണം പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കു പോകുന്നവർക്കു ഇതു ഏറെ പ്രയാസമുണ്ടാക്കുമെന്നു നാട്ടുകാർ ആരോപിച്ചു. ഈ പ്രദേശത്തുള്ളവർക്ക്‌ ഹൈസ്കൂൾ പഠനത്തിനും ഉപരിപഠനങ്ങൾക്കും മറ്റു പ്രദേശങ്ങളെയാണ്‌ ആശ്രയിക്കണമെങ്കിൽ ബസിൽ പോകണം. എന്നാൽ റോഡ്‌ മുറിച്ച്‌ കടക്കാൻ സംവിധാനം ഇല്ലെങ്കിൽ ഈ ഭാഗങ്ങളിലുള്ളവർ ദുരിതത്തിലാകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. വില്ലേജ്‌ ഓഫിസ്‌, സ്കൂൾ, റേഷൻ ഷോപ്പ്‌. എന്നിവ പാതയുടെ കിഴക്ക്‌ വശത്തായതിനാൽ പടിഞ്ഞാറ് വശത്ത്‌ നിന്നുള്ളവർക്കു  എങ്ങനെ ഇവിടങ്ങളിൽ എത്തുമെന്ന ആശങ്കയും ഏറെയാണു. 

എരിയാലിലെ ദേശീയ പാതയുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്കിടയിലുള്ള ആശങ്ക അകറ്റണമെന്നും അടിപ്പാത നിർമിക്കണമെന്നു ആവശ്യപ്പെട്ട്  എരിയാൽ ജമാഅത്ത്‌ കമ്മിറ്റിയുടെ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ നിവേദനം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ കെ.ബി.കുഞാമു അധ്യക്ഷത വഹിച്ചു


No comments