JHL

JHL

മണല്‍ക്കടത്ത്: ഷിറിയയില്‍ 15 തോണികള്‍ പിടിച്ചു


കുമ്പള : ഷിറിയ പുഴയിൽ അനധികൃതമായി മണൽക്കടത്തുന്നതിനുപയോഗിച്ച 15 തോണികൾ പോലീസ് പിടിച്ചു. ഒളയം. ബംബ്രാന വയൽ, പി.കെ. നഗർ, കളപ്പാറ, മാക്കൂർ എന്നിവിടങ്ങളിലെ അനധികൃത കടവുകളിലുപയോഗിക്കുന്ന തോണികളാണിവ.

കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, കുമ്പള തീരദേശ ഇൻസ്‌പെക്ടർ ദിലീഷ്, എസ്.ഐ. മോഹനൻ, സി.പി.ഒ.മാരായ സൂരജ്, ദീപക്, ജിതിൻ, സനൂജ് സജിൻ രൂപേഷ്, സ്വരൂപ്‌ എന്നിവർ പരിശോധനയിൽ സംബന്ധിച്ചു.


 

No comments