JHL

JHL

ഏതെങ്കിലും മതവിഭാഗത്തെ മാറ്റിനിർത്തി രാജ്യത്തിന്‌ പുരോഗതി നേടാനാകില്ല -കെ.ടി. ജലീൽ


മംഗളൂരു : ഏതെങ്കിലും മതവിഭാഗത്തെ മാറ്റിനിർത്തി രാജ്യത്തിന്‌ പുരോഗതി കൈവരിക്കാനാകില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. സി.പി.എം. സംഘടിപ്പിച്ച ‘മതേതരത്വം ഊട്ടിയുറപ്പിച്ച്‌ മുന്നോട്ട്‌’ എന്ന മുസ്‌ലിം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു വർഗീയതയ്ക്കുള്ള ഉത്തരമല്ല മുസ്‌ലിം വർഗീയത. മതേതരത്വമാണ്‌ രാജ്യത്തിന്റെ ജീവവായു. അതില്ലാതെ ഇന്ത്യക്ക്‌ നിലനിൽപ്പില്ല -അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി യു. ബസവരാജു, ദളിത്‌ സംഘർഷ സമിതി നേതാവ്‌ മവാലി ശങ്കർ, എഴുത്തുകാരി കെ. ഷെരീഫ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുനീർ കാട്ടിപ്പള്ള, സയ്യിദ്‌ മുജീബ്‌, കെ. നിള, കെ.എസ്‌. വരലക്ഷ്മി, അക്രം പാഷ, ഷെയ്‌ഖ്‌ ഷാ ക്വാദ്രി എന്നിവർ സംസാരിച്ചു.

No comments