JHL

JHL

കെ.എസ്.ആർ.ടി.സി. ജില്ലാ ആസ്ഥാനം മാറ്റാനുള്ള: തീരുമാനം തത്കാലം മരവിപ്പിച്ചു

കാസർകോട് : കെ.എസ്.ആർ.ടി.സി. ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനം മൂന്നുദിവസത്തേക്ക് മരവിപ്പിച്ചു. വെള്ളിയാഴ്ച ഗതാഗതമന്ത്രിയും കെ.എസ്.ആർ.ടി.സി. എം.ഡി.യും എം.എൽ.എ.യുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പുതിയ തീരുമാനം. ബുധനാഴ്ച എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ യു.ഡി.എഫ്. പ്രവർത്തകർ കാസർകോട് ഡി.ടി.ഒ. ഓഫീസ് ഉപരോധിച്ചു. ഡി.ടി.ഒ. റോയ് ജേക്കബുമായി ചർച്ച നടത്തി പ്രതിഷേധം അറിയിച്ചു.

മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായി മൂന്നിന് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർക്കാനും അതുവരെ കാസർകോട്നിന്ന് ഓഫീസ് മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായി മന്ത്രിയും കെ.എസ്.ആർ.ടി.സി. എം.ഡി.യും എം.എൽ.എ.യെ അറിയിച്ചു.


No comments