കാണാതായ ടിപ്പര്‍ ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഉപ്പള:നാലു ദിവസം മുമ്പ് കാണാതായ ടിപ്പര്‍ ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ സുബ്ബയ്യക്കട്ട, നീര്‍പന്തിയിലെ റിട്ട. പോസ്റ്റുമാസ്റ്ററും സി പി ഐ പ്രാദേശിക നേതാവുമായ അച്യുത റാവുവിന്റെ മകന്‍ രാജ്‌കുമാര്‍ (50)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരം ഇയാള്‍ വീട്ടില്‍ നിന്നു പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം വീട്ടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി നിലയില്‍ കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് പരേതയായ രാജീവി. സഹോദരങ്ങള്‍: ശശിധരന്‍, പ്രകാശ് ചന്ദ്ര, അനി, സുജാത പരേതനായ രവി.
Post a Comment